ബംഗളൂരു: ചൂരൽമല -മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ കേരള പ്രഖ്യാപിച്ച 20 കോടിയുടെ 'എറൈസ് മേപ്പാടി' പദ്ധതി പ്രഖ്യാപന വേദിയിൽ എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പദ്ധതി വിഹിതം കൈമാറി. എച്ച്.ഡബ്ല്യു.എ പ്രസിഡന്റ് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദിന് ചെക്ക് കൈമാറി. പീപ്ൾസ് ഫൗണ്ടേഷന്റെ ഔദ്യോഗിക പദ്ധതി പങ്കാളി കൂടിയായ എച്ച്.ഡബ്ല്യു.എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം കൈമാറിയത്. പദ്ധതിക്കായി ബംഗളൂരുവിൽനിന്ന് കൂടുതൽ സഹായമെത്തിക്കാൻ എച്ച്.ഡബ്ല്യു.എ പരിശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.