ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രവർത്തനം ‘‘വൻ ദുരന്തം’’ ആണെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ. ഇനിയെങ്കിലും ഹൈകമാൻഡ് ഇടപെടണമെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ഗൗഡ വ്യാഴാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമാണ്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച്ദേശീയ നേതൃത്വത്തിന് താൻ രണ്ട് കത്തുകൾ അയച്ചു. ഇടപെട്ടില്ല,അവർക്ക് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. അത് വലിയ വെല്ലുവിളി തന്നെ.എന്നാൽ ഇനിയും നിശ്ശബ്ദരാവരുത്എന്നാണ്, ഹൈകമാൻഡിനോടുള്ള അഭ്യർഥന.
ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലേക്കുള്ള വാതിലായാണ് കർണാടകയെ കണ്ടത്.എന്നാൽ, ഇന്ന് വാതിലുകൾ ഒരുപാടായെന്ന് പാർട്ടിയിലെ വിഭാഗീയത സൂചിപ്പിച്ച് ഗൗഡ അഭിപ്രായപ്പെട്ടു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രക്കും പിതാവ് മുൻ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പക്കും എതിരായ വിഭാഗം പരസ്യമായി രംഗത്തുവന്നു. വഖഫ് വിഷയത്തിൽ പാർട്ടിയുടെ മുതിർന്ന എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നൽ, രമേശ് ജർകിഹോളി എം.എൽ.എ എന്നിവർ സമാന്തരമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പാർട്ടിയിൽ മുമ്പ് ആഭ്യന്തര പടല പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലുംതെരുവിലെത്തുന്നത് ഇതാദ്യമാണെന്ന് ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.