കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് / തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്നു

കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ നോ​ർ​ക്ക കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചു

ബം​ഗ​ളൂ​രു: നോ​ർ​ക്ക​യു​ടെ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് / തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഫി​സ് മാ​നേ​ജ​ർ രാ​ജ​ൻ സി, ​സ​മാ​ജം മെം​ബ​ർ പു​രു​ഷോ​ത്ത​മ​ൻ പി ​എ​ന്നി​വ​ർ ചേ​ർ​ന്ന് നോ​ർ​ക്ക ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചു.

3000 കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന 1957 മു​ത​ൽ വി​ദ്യാ​ഭ്യാ​സ, ക​ലാ, സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 18 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് 372 രൂ​പ​യു​ടെ ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യ​ത്തി​ലൂ​ടെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് അ​പ​ക​ട മ​ര​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ​യു​മാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്.നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട റെ​സി​ഡ​ന്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മാ​യി നോ​ർ​ക്ക റൂ​ട്സ് ന​ൽ​കു​ന്ന എ​ൻ.​ആ​ർ.​കെ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ന്റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ട്ടോ, www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ​യോ, മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ മു​ഖാ​ന്ത​ര​മോ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ചേ​രാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 080-25585090 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Kerala Samajam Dooravani Nagar Norka Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.