ബംഗളൂരു: ധ്വനി വനിതാ വേദിയുടെ 15-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സംഗമത്തിന് വിശിഷ്ടാതിഥികളായെത്തിയ പ്രശസ്ത എഴുത്തുകാരി മായാ ബി. നായർ, സാമൂഹിക പ്രവർത്തക സുജാത മുനിരാജ്, ധ്വനി ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. മായാ ബി. നായർ, സുജാത മുനിരാജ്, സുധാകരുണാകരൻ, രേണുക വിജയനാഥ്, സുജാത സുരേഷ്, സബിത അജിത്, കെ.ആർ. ജയലക്ഷ്മി, രശ്മി രാജ് എന്നിവർ പങ്കെടുത്തു. യോഗത്തിൽ കിഷ്കിന്ധാകാണ്ഡം സിനിമയിൽ ചച്ചു എന്ന ബാല കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ ആരവ് സുമേഷിനെ ധ്വനി ആദരിച്ചു. സാംസ്ക്കാരിക സമ്മേളനത്തിനുശേഷം ധ്വനി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.