ബംഗളൂരു: നഗരത്തിൽ ഡ്രോൺ ഉപയോഗിച്ച് ക്രമസമാധാനപ്രശ്നങ്ങളും നിരീക്ഷിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. മാളുകൾ, റോഡുകൾ, നിരത്തുകൾ, ജങ്ഷനുകൾ, സ്ഥാപന സമുച്ചയങ്ങൾ അടക്കം തിരക്കുള്ള വിവിധയിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും.
ഡ്രോണുകൾ പകർത്തുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈലിൽ എത്തും. ഇതനുസരിച്ച് നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുക. നിലവിലുള്ള സി.സി.ടി.വി കാമറകളെക്കാൾ വ്യക്തതയുള്ള എച്ച്.ഡി ദൃശ്യങ്ങളാണ് ഡ്രോണുകൾ പകർത്തുക. കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനും കുറ്റക്കാരെ തിരിച്ചറിയാനും ഇത് പൊലീസിനെ കൂടുതൽ സഹായിക്കും. നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.