ബംഗളൂരു: സംസ്ഥാനത്തെ വരൾച്ചാദുരിതത്തിന് സാമ്പത്തികസഹായം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. അടിയന്തര സഹായമായി 18,177.44 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മൂന്നു പേജുള്ള നിവേദനം നൽകി. റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ഒപ്പമുണ്ടായിരുന്നു.
കർണാടക രൂക്ഷമായ വരൾച്ചയിലൂടെ കടന്നുപോവുകയാണെന്നും 236 താലൂക്കുകളിൽ 223ഉം വരൾച്ചബാധിതമായി പ്രഖ്യാപിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. വരൾച്ച ബാധിച്ച 223 താലൂക്കുകളിൽ 193 താലൂക്കുകളിൽ സ്ഥിതി ഗുരുതരമാണ്. 48.19 ലക്ഷം ഹെക്ടർ കൃഷിയാണ് വരൾച്ച മൂലം നശിച്ചത്. മിക്ക സ്ഥലങ്ങളിൽ 80 ശതമാനത്തോളം വിള നാശമുണ്ടായി. സാധാരണക്കാരായ ചെറിയ കർഷകരെയാണ് വരൾച്ച ഏറ്റവും ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.