ബംഗളൂരു: ഇടശ്ശേരിയുടെ അമ്പതാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കേരള സമാജം ദൂരവാണിനഗർ കാവ്യ സദസ്സ് സംഘടിപ്പിക്കും. കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപികൃഷ്ണൻ ‘ഇടശ്ശേരി കവിതയുടെ പശ്ചാത്തലത്തിൽ കവിതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ സംസാരിക്കും. രാവിലെ 10.30ന് വിജന പുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇടശ്ശേരി കവിതകൾ ആലപിക്കാനുള്ള അവസരവും ഒരുക്കും. കൂടാതെ ബംഗളൂരുവിലെ എഴുത്തുകാരുടെ കവിതകളുടെ വിലയിരുത്തലും ഉണ്ടാകും. കവിത അവലോകനത്തിൽ കവിത ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഒരു പേജിൽ കവിയാത്ത രചനകൾ 20നകം 9008273313 നമ്പറിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.