‘ഇ​ല​ക്രാ​മ’ പ്ര​ദ​ർ​ശ​നം: റോ​ഡ്ഷോ ന​ട​ത്തി

ബം​ഗ​ളൂ​രു: അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 22 മു​ത​ൽ 26 വ​രെ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ‘ഇ​ല​ക്രാ​മ’ പ്ര​ദ​ർ​ശ​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം ബം​ഗ​ളൂ​രു​വി​ൽ റോ​ഡ്ഷോ സം​ഘ​ടി​പ്പി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ മേ​ഖ​ല​യി​ലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യ ഇ​ല​ക്രാ​മ​യു​ടെ പ​തി​നാ​റാ​മ​ത് എ​ഡി​ഷ​നാ​ണ് ഗ്രേ​റ്റ​ർ നോ​യി​ഡ ഇ​ന്ത്യ​ൻ എ​ക്സ്​​പോ മാ​ർ​ട്ടി​ൽ ന​ട​ക്കു​ക. ഇ​ല​ക്ട്രി​ക്ക​ൽ, അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് മേ​ഖ​ല​യി​ലെ നി​ർ​മാ​താ​ക്ക​ളു​ടെ അ​പ​ക്സ് ബോ​ഡി​യാ​യ ഈ​മ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ ആ​റ് ഗ്ലോ​ബ​ൽ സി.​ഇ.​ഒ​മാ​ർ പ​​ങ്കെ​ടു​ക്കും.

ബം​ഗ​ളൂ​രു​വി​ലെ റോ​ഡ്ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​ര്യ സ​ത്യ​നാ​രാ​യ​ണ​ൻ, ചാ​രു മാ​ത്തൂ​ർ, സു​നി​ൽ സി​ങ്‍വി, ശ്രീ​ധ​ർ ഗോ​ഖ​ലെ, ഷൈ​ൻ ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Elecrama' exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.