ബംഗളൂരു: വന്യമൃഗങ്ങളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉത്തരവിട്ടു. കർണാടകയിൽ വിവിധയിടങ്ങളിൽ വൈദ്യുതാഘാതമേറ്റ് വന്യമൃഗങ്ങൾ ചാവുന്ന കേസുകൾ പതിവായതിന്റെ പശ്ചാത്തലത്തിലാണ് വനം മന്ത്രി വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടിയത്.
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ചാണ് മന്ത്രി വിവരം തേടിയത്. വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിലും തോട്ടങ്ങളിലും അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്നത് വന്യമൃഗങ്ങൾ ചാവുന്നതിനിടയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദിവസേന വിവരങ്ങൾ കൈമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
10 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഹാസൻ, ചാമരാജ് നഗർ, കുടക്, ചിക്കമംഗളൂരു ജില്ലകളിൽ വനാതിർത്തി പ്രദേശങ്ങളിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.