ബംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ തട്ടിപ്പുകേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കലബുറഗി ശഹാബാദ് സമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ചന്ദ്രകാന്ത് തിപ്പണ്ണ പ്യാതി, അഫ്സൽപുർ പ്രീമെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ബസവരാജ് സിദ്ധരാമപ്പ ജമാദാർ, കലബുറഗി ഹിരിപുര സ്വദേശി ശശിധർ ശിവശരണപ്പ ജമാദാർ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരായിരുന്നു ഇവർ.
വേറെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ സിദ്ധുഗൗഡ, പരമേശ് എന്നീ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ അയച്ചുകൊടുത്തെന്നാണ് ഇവരുടെ പേരിലുള്ള കേസ്.ഈ ഉദ്യോഗാർഥികൾക്കാണ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
2021ലാണ് വിവാദമായ പരീക്ഷ നടന്നത്. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 113 പേരെ ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.