പ്രവാസിക്ഷേമ പദ്ധതികൾ, മികച്ച പ്രതികരണവുമായി കർണാടക മലയാളികൾ

ബംഗളൂരു: കേരള സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിൽ കർണാടകയിലെ മലയാളികൾ മുന്നിൽ. പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് മലയാളികൾക്ക് എത്തിക്കാനായി മലയാളി സംഘടനകൾ സജീവമായി മുന്നോട്ടുവരുന്നതായി നോർക്കയുടെ ബംഗളൂരു ഓഫിസ് അറിയിച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളാണ് അംഗങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തത്.

എസ്.എസ്. ജോസഫ് ആൻഡ് ക്ലാരറ്റ് ചർച്ച് ട്രസ്റ്റ്‌, മൈസൂരു കേരളസമാജം, കല വെൽഫെയർ അസോസിയേഷൻ, മൗണ്ട് കാർമൽ ചർച്ച്, കർമലാരം, വർത്തൂർ മലയാളി അസോസിയേഷൻ, പ്രവാസി മലയാളി അസോസിയേഷൻ, വൈറ്റ്ഫീൽഡ്, കുന്തലഹള്ളി കേരളസമാജം, സെന്‍റ് തോമസ് ഫൊറോന ചർച്ച്, സെന്‍റ് മേരീസ് ചർച്ച്, രാമമൂർത്തി നഗർ, ധർമാരം, കേരള സമാജം, മംഗളൂരു, എൻ.എസ്.എസ് കർണാടക, കേരളസമാജം കെ.ആർ പുരം, സോൺ, സമന്വയ, സെന്റ്. അൽഫോൻസാ ഫോറയിൻ ചർച്ച്, കൈരളി കൾച്ചറൽ അസോസിയേഷൻ, ബെല്ലാരി, കളരിപ്പണിക്കർ- കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ, കേരളസമാജം ബാംഗ്ലൂർ, കർണാടക മലയാളി കോൺഗ്രസ്, മണികണ്ഠ സേവാസമിതി, കേരള പ്രവാസി കൂട്ടം, മൈസൂർ ഈസ്റ്റ് സോൺ സുവർണ കർണാടക കേരളസമാജം തുടങ്ങിയ സംഘടനകളാണ് 2022ൽ നോർക്ക കാർഡിനായി അപേക്ഷകൾ സമർപ്പിച്ചത്. നിരവധി പ്രവാസി മലയാളികൾ ഓഫിസിൽ നേരിട്ടും ഓൺലൈനായും അപേക്ഷ നൽകിയിട്ടുണ്ട്.

1. എൻ.ആർ.കെഇൻഷുറൻസ് കാർഡ്

യോഗ്യത: 18 വയസ്സ് തികഞ്ഞവർക്കും രണ്ടുവർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം (പ്രായം: 18 -70).

2 . സ്റ്റുഡൻറ് ഐഡി കാർഡ് 

പ്രവേശന നടപടികൾ പൂർത്തിയാക്കി നിലവിൽ വിദേശത്ത് പഠിക്കുന്ന 18 വയസ്സ് പൂർത്തിയായ മലയാളി വിദ്യാർഥികൾക്ക് വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡിനും അപേക്ഷിക്കാം. പരിരക്ഷ : അപകടം മൂലമുള്ള മരണത്തിന് നാലുലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെയും ഇൻഷുറൻസ് പരിരക്ഷ.

3 . സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

വിദേശത്ത് ജോലി/ വിദ്യാഭ്യാസ സംബന്ധമായി പോകുന്ന ഉദ്യോഗാർഥികളുടെ വിവിധ സർവകലാശാലകൾ /ബോർഡുകൾ / കൗൺസിലുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി, എം.ഇ.എ യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ എംബസി അറ്റസ്റ്റേഷനോടൊപ്പം 108 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷനും മിതമായ നിരക്കിൽ നോർക്ക റൂട്ട്സ് ഓഫിസുകൾ വഴി ലഭ്യമാണ്. കുവൈത്ത് വിസ സ്റ്റാമ്പിങ് സേവനവും ലഭ്യമാണ്.

4 . കാരുണ്യം പദ്ധതി

മറുനാട്ടിൽനിന്ന് മരണപ്പെടുന്ന നിർധനരായ മലയാളികളുടെ ഭൗതികശരീരം കേരളത്തിലെത്തിക്കുന്നതിന് 15,000 രൂപവരെ ധനസഹായം നൽകുന്നു.

5 . വിദേശത്തേക്കുള്ള തൊഴിൽ നിയമനം

വിദേശത്തു തൊഴിൽ തേടുന്നവരെ സഹായിക്കുന്നതിന് സുതാര്യവും സുരക്ഷിതവും നിയമപരവുമായ റിക്രൂട്ട്മെൻറ് ഏജന്‍റായും നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നു.

6 . പെൻഷൻ ആൻഡ് ഡിവിഡൻഡ് പദ്ധതികൾ

പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ മാസം കുറഞ്ഞത് മൂവായിരം രൂപവരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയും കൂടാതെ ഡിവിഡൻഡ് പദ്ധതിയിലും ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് http://www.pravasikerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

7 . മലയാളി അസോസിയേഷനുകളുടെ അംഗീകാരം

വിദേശത്തും മറുനാടുകളിലുമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷനുകളുടെ മാനവസേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, നോർക്കയുടെ പ്രവർത്തനം കൂടുതൽ വ്യാപിക്കുന്നതിനും ലക്ഷ്യമിട്ട് അഞ്ചുവർഷത്തിൽ കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ളതും പ്രവാസി മലയാളികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നതുമായ മലയാളി സംഘടനകൾക്ക് നോർക്ക റൂട്സ് അംഗീകാരം നൽകിവരുന്നു. നിലവിൽ കർണാടകയിൽനിന്നും 15 സംഘടനകൾക്ക് നോർക്ക റൂട്ട്സ് അംഗീകാരം ലഭിച്ചിട്ടുണ്ട്.

പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ബാംഗ്ലൂർ ശിവാജിനഗർ ഇൻഫന്‍ററി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 25585090 വെബ്സൈറ്റ്: www.norkaroots.org.

Tags:    
News Summary - Expatriate welfare schemes, Karnataka Malayalis with great response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.