അച്ഛനും മകനും ഭദ്ര നദിയിൽ മുങ്ങി മരിച്ചു

മംഗളൂരു: ഭദ്ര നദിയിൽ വീണ മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. മുഡിഗെരെ ഹന്തുഗുഡിയിലെ ലോകേഷ് (40), മകൻ സത്വിക്(13) എന്നിവരാണ് മരിച്ചത്.

മഗുണ്ടി ഹുയിഗെരെയിലെ ബന്ധു വീട്ടിൽ വന്നതായിരുന്നു ലോകേഷും കുടുംബവും. എല്ലാവരും ഈ വീടിനടുത്ത നദി കാണാൻ ഇറങ്ങി. നദിയുടെ മധ്യത്തിലെ പാറയിൽ ഇരുന്ന സത്വിക് തെന്നി വീഴുകയായിരുന്നു. ലോകേഷ് ഉടൻ രക്ഷിക്കാൻ വെള്ളത്തിൽ ചാടി. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് മുങ്ങുകയായിരുന്നു.

രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നു എന്ന് ലോകേഷിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. ബലെഹൊന്നൂർ പൊലീസ് കേസെടുത്തു.

Tags:    
News Summary - Father and son drowned in river Bhadra, mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.