ബംഗളൂരു: ശനിയാഴ്ച സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാവഗഡ താലൂക്കിൽ കോണനകുരികെ ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിലെ 46 വിദ്യാർഥികളാണ് ആശുപത്രിയിലുള്ളത്.
ചെറുപയറിൽനിന്ന് വിഷബാധയേറ്റെന്നാണ് പറയുന്നത്.രാത്രി തലവേദന അനുഭവപ്പെട്ട കുട്ടികൾക്ക് പിന്നാലെ വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. പാവഗഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾഅപകടനില തരണം ചെയ്തതായി തഹസിൽദാർ വരദരാജു, ബി.ഇ.ഒ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.