മുൻ എം.എൽ.എ അനിൽ ലാഡ് കോൺഗ്രസ് വിട്ടു, ജെ.ഡി.എസ് ടിക്കറ്റിൽ ബെല്ലാരി സിറ്റിയിൽ മത്സരിക്കും

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ പാർട്ടി മാറ്റം വീണ്ടും തുടരുന്നു. മുൻ എം.എൽ.എ അനിൽ ലാഡ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ജനതാദൾ സെക്കുലറിൽ (ജെ.ഡി.എസ്) ചേർന്നു. ജെ.ഡി.എസ് ടിക്കറ്റിൽ ബെല്ലാരി സിറ്റി മണ്ഡലത്തിൽ അനിൽ ലാഡ് മത്സരിക്കും.

കോൺഗ്രസ് ബന്ധം അവസാനിക്കുന്നതായി പ്രഖ്യാപിച്ച അനിൽ ലാഡ് ഇന്നലെ അർധരാത്രിയാണ് ജെ.ഡി.എസിൽ ചേർന്നത്. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അനിൽ പാർട്ടി ടിക്കറ്റ് അനുവദിച്ച് കൊണ്ടുള്ള സമ്മതപത്രം ഏറ്റുവാങ്ങി.

മുൻ രാജ്യസഭാംഗമായിരുന്ന അനിൽ ലാഡിനെ 16,085 കോടിയുടെ അനധികൃത ഖനനക്കേസിൽ 2015ൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഖനന കേസിൽ പ്രതിയായതിന് പിന്നാലെ സിദ്ദരാമയ്യ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാറിൽ അംഗമാക്കിയിരുന്നില്ല. 

കഴിഞ്ഞ ദിവസം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഷെട്ടാർ ബി.ജെ.പിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സി​റ്റി​ങ് മ​ണ്ഡ​ല​മാ​യ ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ലി​ൽ ഷെട്ടാർ മത്സരിക്കുന്നത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ബി.​ജെ.​പി​ക്ക് ക​ന​ത്ത പ്ര​ഹ​രം നൽകിയാണ് ​ജഗ​ദീ​ഷ് ഷെ​ട്ടാ​റിന്‍റെ കോ​ൺ​​ഗ്ര​സ് പ്രവേശനം. ആ​റു ത​വ​ണ എം.​എ​ൽ.​എ​യാ​യ 67കാ​ര​നാ​യ ഷെ​ട്ടാ​ർ, ബി.​ജെ.​പി​യു​മാ​യി മൂ​ന്നു ദ​ശാ​ബ്ദ​ക്കാ​ല​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച എം.​എ​ൽ.​എ പ​ദ​വി​യും ബി.​ജെ.​പി അം​ഗ​ത്വ​വും രാ​ജി​വെ​ച്ച ഷെ​ട്ടാ​റി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു.

Tags:    
News Summary - Former MLA Anil Lad resigned from the Congress party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.