ബംഗളൂരു: ഫ്രാഞ്ചൈസിങ്ങിന്റെ പേരിൽ കബളിപ്പിച്ചെന്ന പരാതിയിൽ ബംഗളൂരുവിലെ ഇഡ്ലി ഗുരു ഭക്ഷണശാല ഉടമ കാർത്തിക് ഷെട്ടിക്കെതിരെ കാമാക്ഷി പാളയ പൊലീസ് കേസെടുത്തു.
ഫ്രാഞ്ചൈസിങ്ങിന്റെ പേരിൽ ഷെട്ടിക്ക് മൂന്നുലക്ഷം രൂപ കെട്ടിവെച്ചതിൽ നഷ്ടമുണ്ടായതായി ചേതൻ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.
ഷെട്ടിയുടെ ഭാര്യ മഞ്ജുള, പിതാവ് ബാബു ഷെട്ടി, ഹോട്ടൽ ജീവനക്കാർ എന്നിവർക്കെതിരെയും കേസുണ്ട്. കേസെടുത്തതറിഞ്ഞ് മുംബൈയിലേക്കുപോയ ഷെട്ടിയെ കർണാടക പൊലീസ് അവിടെ ചെന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിക്ഷേപം ശേഖരിച്ച് വഞ്ചിച്ചെന്ന് 10 പേരിൽനിന്ന് പരാതി ലഭിച്ച സാഹചര്യത്തിൽ പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.