കേരള സമാജം ഈസ്റ്റ് സോണും വിജനപുര ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോണും വിജനപുര ലയൺസ് ക്ലബും സ്പർഷ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഈസ്റ്റ് സോൺ ഓഫിസിൽ നടത്തിയ ക്യാമ്പ് ഹെന്നൂർ പൊലീസ് ഇൻസ്പെക്ടർ നരസിംഹലു ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ, കൾചറൽ സെക്രട്ടറി മുരളീധരൻ, കൺവീനർ രാജീവൻ, ക്യാമ്പ് കൺവീനർ രജിഷ് , ലേഡീസ് വിങ് ചെയർപേഴ്സൻ അനു അനിൽ, ജോയന്റ് കൺവീനർ ദിവ്യ രജീഷ്, ഫിനാൻസ് കൺവീനർ ഗീത രാജീവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി പരിശോധനകൾ നടന്നു. നൂറിൽ അധികം പേർ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.