ബംഗളൂരു: മഹർഷി വാല്മീകി എസ്.ടി വികസന കോർപറേഷനിലെ ഫണ്ട് തിരിമറി കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബംഗളൂരു എ.സി.എം.എം കോടതിയിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ അറസ്റ്റുചെയ്തതായും സ്വർണമുൾപ്പെടെ 49.96 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും കുറ്റപത്രത്തിൽ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്മെന്റ് കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ ജെ.ജി. പദ്മനാഭ, മുൻ അക്കൗണ്ട്സ് ഓഫിസർ പരശുരാം മുർഗന്നനവാർ, ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സത്യനാരായണ എടകരി തുടങ്ങി 12 പേർ അറസ്റ്റിലായെന്നും കുറ്റപത്രത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.