ചെ​യ​ർ​മാ​നും മൈ​സൂ​രു ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​മാ​യ ജി.​ല​ക്ഷ്മി​കാ​ന്ത് റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) യോ​ഗം

ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്; ല​ഭി​ച്ച​യു​ട​ൻ മു​ഴു​വ​ൻ ‘മു​ഡ’ ഭൂ​മി ഇ​ട​പാ​ടു​ക​ളും റ​ദ്ദാ​ക്കും

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി 50:50 പ​ദ്ധ​തി​യി​ൽ ന​ട​ത്തി​യ മു​ഴു​വ​ൻ ഭൂ​മി ഇ​ട​പാ​ടു​ക​ളും റ​ദ്ദാ​ക്കാ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ‘മു​ഡ’ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി.​എ​ൻ. ദേ​ശാ​യി ക​മീ​ഷ​ന്റെ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക് റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​യു​ണ്ടാ​വു​ന്ന് മു​ഡ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മൈ​സൂ​രു ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ജി. ​ല​ക്ഷ്മി​കാ​ന്ത റെ​ഡ്ഡി പ​റ​ഞ്ഞു.

ല​ക്ഷ്മി കാ​ന്ത റെ​ഡ്ഡി

ക​ഴി​ഞ്ഞ മാ​സം 16ന് ​കെ. മാ​രി​ഗൗ​ഡ​യു​ടെ രാ​ജി​യെ​ത്തു​ട​ർ​ന്ന് റെ​ഡ്ഡി ചു​മ​ത​ല​യേ​റ്റ ശേ​ഷം ചേ​ർ​ന്ന പ്ര​ഥ​മ മു​ഡ യോ​ഗ​ത്തി​ലാ​ണ് ഐ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നം.

ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​മ​നി​ർ​ദേ​ശം ചെ​യ്ത​വ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം.​പാ​ർ​വ​തി​ക്ക് അ​വ​രു​ടെ ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് പ​ക​ര​മാ​യി 50:50 പ​ദ്ധ​തി​യി​ൽ 14 സൈ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​തി​നെ​തി​രെ ലോ​കാ​യു​ക്ത​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പ്ര​തി​ക​ളാ​യ ഈ ​കേ​സി​ന്റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ബു​ധ​നാ​ഴ്ച ലോ​കാ​യു​ക്ത പൊ​ലീ​സ് മൈ​സൂ​രു​വി​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

മു​ഡ​യു​ടെ 2006 മു​ത​ൽ 2024 വ​രെ​യു​ള്ള ഭൂ​മി ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് ജ​സ്റ്റി​സ് ദേ​ശാ​യ് ക​മീ​ഷ​ന് ന​ൽ​കി​യ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ നി​യോ​ഗി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​റു​മാ​സം കാ​ലാ​വ​ധി​യു​ണ്ട്.

Tags:    
News Summary - MUDA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.