ബംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് 11 വയസ്സുകാരൻ മരിച്ചു. ഹാസൻ ആലൂർ ചന്നപുര സ്വദേശി പുനീത് -കാവ്യശ്രീ ദമ്പതികളുടെ മകൻ സ്നേഹിത് ആണ് മരിച്ചത്.
ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സംഭവദിവസം സഹോദരനൊപ്പം സ്കൂളിൽനിന്ന് നേരത്തെ മടങ്ങിയ ബാലൻ, വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ഓടിയെത്തിയ വീട്ടുകാരും അയൽവാസികളും സി.പി.ആർ നൽകിയെങ്കിലും ജീവൻ നിലനിർത്താനായില്ല. തുടർന്ന് ആലൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് പുനീത് ഏതാനും വർഷം മുമ്പാണ് മരിച്ചത്. അമ്മ കാവ്യശ്രീയാണ് ജോലിയെടുത്ത് കുടുംബം നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.