ബംഗളൂരു: ഹെന്നൂർ ബാബുസ പാളയയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഒരു മൃതദേഹംകൂടി കണ്ടെടുത്തത്. ചൊവ്വാഴ്ച അപകടമുണ്ടായതു മുതൽ സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിരക്ഷ സേനയും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട് സ്വദേശി ഏളുമലൈ എന്നയാളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കെട്ടിട ഉടമയും കരാറുകാരനും അറസ്റ്റിലായിരുന്നു. മറ്റൊരു കരാറുകാരൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം അപകടസ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ അപകടസ്ഥലം സന്ദർശിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഏഴു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷം വീതം നൽകുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.