ബംഗളൂരു: ബംഗളൂരുവിലെ ചൂട് റെക്കോഡിലേക്ക്. ഈ വർഷം ഏറ്റവും ഉയർന്ന താപനിലയായ 38.5 ഡിഗ്രി സെൽഷ്യസാണ് ഞയറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ദിനമാണിന്ന്. 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 39.2 ആണ് ഏറ്റവും ചൂടുകൂടിയ ദിനം. ആഗോളതാപനവും എൽനിനോ പ്രതിഭാസവുമാണ് ചൂടുകൂടാൻ കാരണമെന്നും താപനില 39 ഡിഗ്രി സെൽഷ്യസ് കടക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഈ മാസം ഇതുവരെയായി 13 ദിവസത്തോളം 37ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ മാസമാണിത്. മേയ് ആദ്യവാരത്തോടുകൂടി ചെറിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.