ബംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊലപാതകം. കോലാറിൽ ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി. ബംഗാർപേട്ട് ബൊഡഗുർകി ഗ്രാമത്തിൽ കെ.എ. കൃഷ്ണമൂർത്തിയുടെ മകൾ പ്രീതിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്ത് ജി. ഗംഗാധർ (24) ലാൽബാഗ് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. സംഭവത്തിൽ കേസെടുത്ത കാമസമുദ്രം പൊലീസ് പെൺകുട്ടിയുടെ പിതാവ് കൃഷ്ണ മൂർത്തിയെ (46) അറസ്റ്റ് ചെയ്തു. യാദവ സമുദായക്കാരിയായ പ്രീതി ഏതാനും മാസമായി ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു.
വിവാഹ അഭ്യർഥനയുമായി യുവാവ് കീർത്തിയുടെ അച്ഛനെ പലതവണ ചെന്നുകണ്ടു. എന്നാൽ, ബന്ധത്തിന് എതിരുനിന്ന പിതാവ് മകളും യുവാവും തമ്മിൽ കാണുന്നത് വിലക്കി. ചൊവ്വാഴ്ച രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മിൽ വാക്കേറ്റമുണ്ടായി. അരിശം മൂത്ത മൂർത്തി പ്രീതിയെ കൊലപ്പെടുത്തി. സംഭവമറിഞ്ഞ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഗ്രാമത്തിൽ സംഘർഷം ഒഴിവാക്കാൻ പൊലീസ് കനത്ത കാവലൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.