കു​പ്പി​വെ​ള്ളം വി​ല​കൂ​ട്ടി വി​റ്റ ഹോ​ട്ട​ൽ ഉ​ട​മ​ക്ക് പി​ഴ

ബം​ഗ​ളൂ​രു: 20 രൂ​പ​യു​ടെ കു​പ്പി​വെ​ള്ളം 30 രൂ​പ​ക്ക് വി​ൽ​പ​ന ന​ട​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​ക്ക് 10,000 രൂ​പ പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി. വി​ജ​യ​ന​ഗ​ര ജി​ല്ല​യി​ലെ ഹൊ​സ​പേ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റാ​റ​ന്റി​നെ​തി​രെ​യാ​ണ് രാ​മ​ന​ഗ​ര ജി​ല്ല ഉ​പ​ഭോ​ക്തൃ ന​ഷ്ട​പ​രി​ഹാ​ര ക​മീ​ഷ​ൻ പി​ഴ​യ​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. രാ​മ​ന​ഗ​ര സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ എ​സ്.​പി. കേ​ശ​വ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ശ​വ ഹൊ​സ​പേ​ട്ടി​ലെ റ​സ്റ്റാ​റ​ന്റി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. ഈ ​സ​മ​യം 20 രൂ​പ വി​ല​യു​ള്ള ര​ണ്ട് കു​പ്പി​വെ​ള്ളം വാ​ങ്ങി. റ​സ്റ്റാ​റ​ന്റി​ന്റെ ബി​ല്ലി​ൽ ഇ​വ​രി​ൽ​നി​ന്ന് കു​പ്പി​വെ​ള്ള​ത്തി​ന് 30 രൂ​പ വീ​തം വി​ല​യു​ൾ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. 

Tags:    
News Summary - Hotel owner fined for overselling bottled water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.