ബംഗളൂരു: നഗരപരിധിയിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഭാരവാഹികൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.
കേന്ദ്ര ബജറ്റിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നൽകി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.