എ​ച്ച്.​ഡ​ബ്ല്യു.​എ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം

ബം​ഗ​ളൂ​രു: 2023-24 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ച്ച്.​ഡ​ബ്ല്യു.​എ സ്കോ​ള​ർ​ഷി​പ് ഒ​ന്നാം ഘ​ട്ട വി​ത​ര​ണം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ മു​ജീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. പു​തു​താ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത കേ​ര​ള സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ലാ​ണ് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്ത​ത്. അ​ർ​ഹ​രാ​യ 180 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത​ത്. സ​കാ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ​യും ക​ല​ക്ഷ​ൻ ഡ്രൈ​വി​ലൂ​ടെ 10 ല​ക്ഷം രൂ​പ​യും സ​മാ​ഹ​രി​ച്ചാ​ണി​ത്.

35 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ് ഈ ​വ​ർ​ഷം വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നൊ​പ്പം മാ​ർ​ഗ​നി​ർ​ദേ​ശ​വും ക​രി​യ​ർ ഗൈ​ഡ​ൻ​സും ന​ൽ​കു​ന്നു.

എ​ച്ച്.​ഡ​ബ്ല്യു.​എ സ്കോ​ള​ർ​ഷി​പ് ക​ര​സ്ഥ​മാ​ക്കി പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ലെ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഹി​റ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ പൊ​ന്ന​ൻ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ്, സം​സ്ഥാ​ന സ​മി​തി അം​ഗം എ​ൻ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ്, ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം, ഷ​മീ​ർ മു​ഹ​മ്മ​ദ്, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - H.W.A Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.