ബംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര നഗർ ഇ.സി.എയിൽ നടന്നു. ജനസേവനം മാത്രമാണ് തന്റെ വിശ്രമം എന്നുകരുതി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു. ഭാഷാ അടിസ്ഥാനത്തിൽ ജോലി സംവരണം ചെയ്യാനുള്ള കർണാടക സർക്കാർ തീരുമാനം ഉചിതമായ നടപടി അല്ലെന്നും തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. അനിൽകുമാർ സ്വാഗതവും ജസ്റ്റിൻ ജെയിംസ് നന്ദിയും രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഷാജി ജോർജ്, അനിൽ കുമാർ, രാജീവൻ കളരിക്കൽ, പി.എഫ്. ജോബി, ജസ്റ്റിൻ ജെയിംസ്, ബെൻസിഗർ മാർക്കോസ്, നിമ്മി രവീന്ദ്രൻ, ഷാജിൽ കുമാർ, സനീഷ് പൈലി, എം.പി. രാജീവൻ, പ്രവീൺ പ്രകാശ്, കെ.വി. ചന്ദ്രൻ, ജിമ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.