ബംഗളൂരു: കർക്കടകമാസ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദാസറഹള്ളി അയ്യപ്പസംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ രാമായണ യജ്ഞം നടന്നു. തന്ത്രി അശമന്നൂർ മഠം ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ യജ്ഞം ആരംഭിച്ചു.
തുടർന്ന് രാവിലെ ആറോടെ രാമായണ പാരായണം ആരംഭിച്ചു. കെ.കെ. ശശി, രുഗ്മണി ചന്ദ്രശേഖർ, സാവിത്രി, വസന്ത, രമണി, തങ്കമണി, ശോഭന ഉണ്ണികൃഷൻ, ചന്ദ്രിക എന്നിവർ പങ്കെടുത്തു.
രാത്രി എട്ടോടെ യജ്ഞം പര്യവസാനിച്ചു, തുടർന്ന് ദീപാരാധനയും പ്രസാദ വിതരണവും നടന്നു. പ്രസിഡന്റ് സുരേന്ദ്രൻ തമ്പി, സെക്രട്ടറി സുബ്രഹ്മണ്യം, ട്രഷറർ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.