സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് പി​ടി​കൂ​ടി​യ അ​ന​ധി​കൃ​ത

ഉ​ൽ​പ​ന്ന​ങ്ങ​ൾ

അ​ന​ധി​കൃ​ത ചോ​ക്ല​റ്റ്, ബി​സ്ക​റ്റ് ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ന​ഗ​ര പ​രി​ധി​യി​ൽ ക​ലാ​ശി​പാ​ള​യ​ത്തെ ഗോ​ഡൗ​ണി​ൽ കേ​ന്ദ്ര ക്രൈം​ബ്രാ​ഞ്ച് (സി.​സി.​ബി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ചോ​ക്ല​റ്റു​ക​ളും ബി​സ്‌​ക്ക​റ്റു​ക​ളും പി​ടി​കൂ​ടി​യ കേ​സി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​രേ​ന്ദ്ര സി​ങ് (45) അ​റ​സ്റ്റി​ൽ.

ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി ചോ​ക്ല​റ്റു​ക​ളും ബി​സ്‌​ക്ക​റ്റു​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്ത് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ക്കു​ക​യും ന​ഗ​ര​ത്തി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കും വി​ൽ​പ​ന​ക്കാ​ർ​ക്കും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ സി​ങ് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ക​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ അ​റി​വാ​യി.

Tags:    
News Summary - Illegal Chocolate and Biscuit collection Caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.