ക്ര​സ​ന്റ് ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​നം എം.​എം.​എ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘കു​രു​ന്നു മ​ന​സ്സു​ക​ളി​ൽ വി​ജ്ഞാ​നം ഉ​ല്ലാ​സ​മാ​ക്ക​ണം’

ബം​ഗ​ളൂ​രു: കു​രു​ന്നു മ​ന​സ്സു​ക​ളി​ൽ വി​ജ്ഞാ​നം ഭീ​തി​യും ഭാ​ര​വു​മാ​ക്കാ​തെ ഉ​ല്ലാ​സ​ത്തോ​ടെ പ​ഠി​ച്ചു​വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റും ക്ര​സ​ന്റ് സ്കൂ​ൾ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. പി. ​ഉ​സ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്ര​സ​ന്റ് ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ശ​ക്കീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, കെ.​എ​ച്ച്. ഫാ​റൂ​ഖ്, ടി.​പി. മു​നീ​റു​ദ്ദീ​ൻ, മാ​നേ​ജ​ർ പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നു​ക​ൾ ന​ട​ന്നു. ഇം​ദാ​ദ് ആ​ലം ക്ലാ​സെ​ടു​ത്തു. ശ്വേ​ത, ര​മ്യ, രാ​ജ വേ​ലു, ശി​വ​കു​മാ​ർ, രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ് മു​സ്ത​ഫ ഖാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്വേ​ത ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration of Crescent Nursery Students Admission Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.