ബംഗളൂരു: മാനവികതയും മാനുഷിക നന്മയും ഉൽഘോഷിക്കുന്ന ഖുർആനെ ഒരു സമുദായത്തിന്റെ ഗ്രന്ഥമായി മാത്രം പരിമിതപ്പെടുത്താതെ മനുഷ്യർ വായിക്കപ്പെടുന്ന ഗ്രന്ഥമായി പരിചയപ്പെടുത്തണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
അസോസിയേഷൻ റമദാൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവർ സംസാരിച്ചു. ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.