ബംഗളൂരു: ഓൾ ഇന്ത്യ ഗ്രാമീൺ ദാക് സേവക്സ് യൂനിയന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ തപാൽ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങും. ഇതോടെ ഈ ദിവസങ്ങളിൽ തപാൽ സർവിസുകൾ തടസ്സപ്പെടും. സിവിൽ സർവന്റ് സ്റ്റാറ്റസ് അനുവദിക്കുക, ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുക, റൂറൽ പോസ്റ്റൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വേതന വർധനയും ചികിത്സ ആനുകൂല്യങ്ങളും ആർജിത അവധി അനുവദിക്കുന്നതും അടക്കമുള്ള കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി മഹാദേവയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.