ബംഗളൂരു: അശോക യൂനിവേഴ്സിറ്റിയിൽ അജിത് ഐസക് ഫൗണ്ടേഷന്റെ (എ.ഐ.എഫ്) ധനസഹായത്തോടെ ഐസക് സെന്റർ ഫോർ പോളിസി (ഐ.സി.പി.പി) ആരംഭിച്ചു. ക്വസ്സ് കോർപ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ അജിത് ഐസകിന്റെയും ഭാര്യയും അശോക യൂനിവേഴ്സിറ്റി ട്രസ്റ്റിയുമായ സാറ ഐസകിന്റെയും ജീവകാരുണ്യ സംരംഭമാണ് എ.ഐ.എഫ്.
നൂറു കോടിയിലേറെയാണ് ഐസക് സെന്റർ ഫോർ പോളിസിക്കായി സർവകലാശാലയിൽ നിക്ഷേപിക്കുന്നത്. സാമൂഹികമാറ്റം സൃഷ്ടിക്കാനും രാഷ്ട്രനിർമാണത്തിന് സംഭാവന നൽകാനും സഹായിക്കുന്ന ഒരു അക്കാദമിക സ്ഥാപനം കെട്ടിപ്പടുക്കുന്നതിനായാണ് ഈ മൂലധനം പ്രയോജനപ്പെടുത്തുന്നതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചക്കായി പൊതുനയത്തെക്കുറിച്ചുള്ള ആശയങ്ങളും ഗവേഷണങ്ങളും രൂപപ്പെടുത്തുന്നതിന് വിദ്യാർഥികളെ പങ്കാളികളാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും സാറ ഐസക് ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
ഐസക് സെന്റർ ഫോർ പോളിസി ഡയറകടർ ഡോ. പ്രാചി മിശ്ര, അശോക യൂനിവേഴ്സിറ്റി ഫൗണ്ടിങ് ചെയർപേഴ്സൻ ആശിഷ് ധവാൻ, വൈസ് ചാൻസലർ പ്രഫ. സോമക് റായ ചൗധരി, മുൻ എം.പിയും അഞ്ചാം ധനകാര്യ കമീഷൻ ചെയർമാനുമായ എൻ.കെ. സിങ്, കേന്ദ്ര സർക്കാറിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. ആനന്ദ നാഗേശ്വരൻ, കർണാടക അഡീ. ചീഫ് സെക്രട്ടറി ഉമ മഹാദേവൻ, കേന്ദ്ര സംരംഭകത്വ വകുപ്പിലെ മുൻ സെക്രട്ടറി ഡോ. കെ.പി. കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.