ബംഗളൂരു: ‘റമദാനിലൂടെ സ്വർഗത്തിലേക്ക്’ സന്ദേശവുമായി ഇസ്ലാഹി സെന്റർ നടത്തിയ ഇഫ്താർ സംഗമം വ്യത്യസ്തമായി. ആയിരത്തിലേറെ പേർ പങ്കെടുത്തു. വിശുദ്ധ ഖുർആനിനെ ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാത്രമേ മനുഷ്യമോചനം സാധ്യമാവൂവെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്റർ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
കുട്ടികളിൽ മതബോധം വളർത്തുന്നതിന് ശിവാജി നഗര്‍, ബി.ടി.എം, ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസ പഠനസംവിധാനം ഒരുക്കിയിട്ടുണ്ട്. ഖുർആൻ ഹദീസ് ലേണിങ് സ്കൂളുകൾ, ശിവാജി നഗര്‍, ആർ.ടി നഗര്‍, എച്ച്.എ.എൽ, യെലഹങ്ക എന്നിവിടങ്ങളില്‍ നടന്നുവരുന്നു. സെന്ററിനു കീഴിൽ, ശിവാജി നഗര്‍, ബി.ടി.എം, ഹെഗ്ഡെ നഗര്‍ എന്നിവിടങ്ങളിൽ പള്ളികൾ നടത്തുന്നുണ്ട്. മതപഠനം നിന്നുപോയവർക്ക് തുടർന്നും മതപഠനത്തിനുള്ള അവസരം ഒരുക്കാൻ സി.ആർ.ഇ സംവിധാനമുണ്ട്.
വിജ്ഞാന സദസ്സുകൾ, പ്രാമാണിക ഗ്രന്ഥങ്ങൾ ആധാരമാക്കി ക്ലാസുകൾ തുടങ്ങിയവ നടത്തിവരുന്നു. മഹല്ല് സംഗമങ്ങൾ, ഇഫ്താർ മീറ്റ് തുടങ്ങിയവയും നടത്തുന്നു. ഇഫ്താർ സംഗമത്തിൽ വിവിധ വിഷയങ്ങളിൽ ശിവാജി നഗർ സലഫി മസ്ജിദ് ഇമാം നിസാർ സ്വലാഹി, ഫിറോസ് സ്വലാഹി, ഷഹീർ ഷറഫി, അബ്ദുൽ അഹദ് സലഫി എന്നിവർ സംസാരിച്ചു.
വനിത സംഗമവും തുടർന്ന് പൊതുസമ്മേളനവും കുട്ടികൾക്കായി കളിച്ചങ്ങാടവും പുസ്തകമേളയും നടത്തി. കെ.വി. ബഷീർ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെൻറർ സെക്രട്ടറി സി.ടി. മഹ്മൂദ് സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.