ബംഗളൂരു: ദൂരവാണിനഗർ കേരള സമാജത്തിനു കീഴിലെ വിജിനപുര ജൂബിലി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് ഡി.ആർ.ഡി.ഒ ടെക്നോളജി പ്രോജക്ട് ഡയറക്ടർ കെ.എ. സുജാത ഉദ്ഘാടനം ചെയ്തു. അധ്യാപകർ പ്രചോദനവും പ്രതീക്ഷയും ആത്മവിശ്വാസവും ഉയർത്തുന്നവരാകണമെന്നും മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികൾ വളരണമെന്നും അവർ പറഞ്ഞു.
അപരത്വം കൽപിക്കാതെ എല്ലാവരെയും ഉൾക്കൊള്ളാനും ബഹുസ്വരതയുടെ മഹത്വം മനസ്സിലാക്കാനും വിദ്യാർഥികൾക്ക് കഴിയണമെന്നും അവർ ഉണർത്തി. വി.എസ്. നമൃത, ജെ. നെൽസൺ, നിത്യശ്രീ എന്നിവർ മികച്ച വിദ്യാർഥികൾക്കുള്ള ആദരം ഏറ്റുവാങ്ങി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജൂബിലി കോളജ് പ്രിൻസിപ്പൽ ഡോ. ബേബി ജോർജ്, ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ ആക്ടിങ് പ്രിൻസിപ്പൽ ബിജു സുധാകർ, അധ്യാപികമാരായ എം. സുധ, ദേവകി ദേവി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. സമാജം ട്രഷറർ എം.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി.സി. ജോണി, വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ എന്നിവർ ഉപഹാരം കൈമാറി. ജൂബിലി സ്കൂൾ പ്രിൻസിപ്പൽ എ. കല സ്വാഗതവും അധ്യാപിക നിമ്മി നന്ദിയും പറഞ്ഞു. കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.