മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ഒടുവിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായില്ല. ഇവ കാണാതായ കർണാടക സ്വദേശികളായ ലോകേഷിന്റെയോ ജഗന്നാഥിന്റെയോ ശരീരഭാഗങ്ങളാവാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫോറൻസിക് ലബോറട്ടറി വ്യക്തമാക്കി. കണ്ടെത്തിയ എല്ലുകൾ മനുഷ്യന്റേതാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഡി.എൻ.എ പരിശോധനയിലൂടെ ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല.
മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയ ശേഷവും തുടർന്ന തിരച്ചിലിൽ കിട്ടിയ ശരീരഭാഗങ്ങളാണ് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് തിരിച്ചു നൽകിയത്. മരിച്ചെന്ന സ്ഥിരീകരണം ലഭിക്കാത്തതിനാൽ ലോകേഷിന്റെയും ജഗന്നാഥിന്റെയും കുടുംബത്തിന് സർക്കാർ സഹായം വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.