മംഗളൂരു: പ്രമുഖ കന്നട സാഹിത്യകാരൻ ഡോ. നാ. ഡിസൂസ (87) അന്തരിച്ചു. ശിവമൊഗ്ഗ സാഗരയിൽ ജനിച്ച അദ്ദേഹം നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, നാടകങ്ങൾ എന്നിവയടക്കം 200ൽ ഏറെ കൃതികൾ രചിച്ചു.
കന്നട നാടകത്തിനും സിനിമക്കും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ്, പമ്പ അവാർഡ്, കന്നട രാജ്യോത്സവ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.