കെ.​എ​ൻ.​എ​സ്.​എ​സ് മ​ല്ലേ​ശ്വ​രം ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

രാ​മാ​യ​ണ ശീ​ലു​ക​ളു​യ​ർ​ന്നു; ക​ർ​ക്ക​ട​ക മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

ബം​ഗ​ളൂ​രു: രാ​മാ​യ​ണ ശീ​ലു​ക​ളോ​ടെ ക​ർ​ക്ക​ട​ക മാ​സ​ത്തെ വ​ര​വേ​റ്റ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് കീ​ഴി​ലും സം​ഘ​ട​ന​ക​ൾ​ക്ക് കീ​ഴി​ലും രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് ക​ർ​ക്ക​ട​കം ഒ​ന്നാ​യ ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​യി. ആ​ഗ​സ്റ്റ് മൂ​ന്നി​ന് ക​ർ​ക്ക​ട​ക വാ​വ് ദി​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പി​തൃ​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ളും ന​ട​ക്കും.

ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ രാ​മാ​യ​ണ പാ​രാ​യ​ണ ച​ട​ങ്ങു​ക​ൾ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ഷൈ​ലേ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ഗ​സ്റ്റ് 16 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് 3.30 മു​ത​ൽ 6.30 വ​രെ​യും രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ക്കും.

ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ചൈ​ത​ന്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന രാ​മാ​യ​ണ പാ​രാ​യ​ണം

മൈ​സൂ​രു ചാ​മു​ണ്ഡി ഹി​ൽ​സ് അ​ടി​വാ​ര​ത്തി​ലെ ഗു​രു​വാ​യൂ​ര​പ്പ​ൻ അ​യ്യ​പ്പ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​നേ​പ്പാ​ള​യ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ വ​നി​ത വി​ഭാ​ഗം ആ​ത്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ന്നു. ആ​ഗ​സ്റ്റ് 17 വ​രെ ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടും പാ​രാ​യ​ണം ന​ട​ക്കും. വ​സ​ന്ത മോ​ഹ​ന​ൻ നേ​തൃ​ത്വം ന​ൽ​കും. വി​ജ​ന​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ക്കും. ഇ​തി​നു പു​റ​മെ, രാ​മാ​യ​ണ പൂ​ജ, ക​ർ​ക്ക​ട​ക ക​ഞ്ഞി എ​ന്നി​വ​യു​മു​ണ്ടാ​കും. ഉ​ദ​യ​ന​ഗ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് ഗു​രു​സ്വാ​മി നാ​രാ​യ​ണ​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ഗ​സ്റ്റ് 16ന് ​സ​മാ​പി​ക്കും. ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ചൈ​ത​ന്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം സ​ന്തോ​ഷ്‌ ന​ഗ​റി​ലു​ള്ള ക​ര​യോ​ഗം ഓ​ഫി​സി​ൽ ആ​രം​ഭി​ച്ചു. ആ​ഗ​സ്റ്റ് 15ന് ​സ​മാ​പ​ന ദി​വ​സം രാ​വി​ലെ മു​ത​ൽ ക​ര​യോ​ഗം ഓ​ഫി​സി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​വും പ​ട്ടാ​ഭി​ഷേ​ക പൂ​ജ​യും ന​ട​ക്കും. എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട് ക​ര​യോ​ഗം ഓ​ഫി​സി​ൽ സ​ർ​വ ഐ​ശ്വ​ര്യ പൂ​ജ​യോ​ടു​കൂ​ടി രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ഗ​സ്റ്റ് 16ന് ​ന​ട​ക്കു​ന്ന പാ​രാ​യ​ണ യ​ജ്ഞ​ത്തി​നും, പ​ട്ടാ​ഭി​ഷേ​ക പൂ​ജ​ക​ൾ​ക്കും കെ.​കെ. നാ​യ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം പ​ഞ്ച​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ പൂ​ജ​ക​ൾ ന​ട​ന്നു. വി​മാ​ന​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ജ​യാ​ധാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ര​യോ​ഗം ഓ​ഫി​സ് മ​ന്നം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം ആ​രം​ഭി​ച്ചു. വി​വേ​ക് ന​ഗ​ർ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ത്രി​വേ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം ആ​രം​ഭി​ച്ചു. എ​ല്ലാ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ര​യോ​ഗം ഓ​ഫി​സി​ൽ പാ​രാ​യ​ണം ന​ട​ക്കും. മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗ​സ്റ്റ് 15ന് ​ക​ര​യോ​ഗം ഓ​ഫി​സി​ൽ പാ​രാ​യ​ണം സം​ഘ​ടി​പ്പി​ക്കും. അ​ബ്ബി​ഗ​രെ ഷെ​ട്ടി​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം സം​ഘ​ടി​പ്പി​ച്ചു. ആ​ഗ​സ്റ്റ് 15 വ​രെ തു​ട​രും. ഹൊ​ര​മാ​വു ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ മാ​സാ​ച​ര​ണം തു​ട​ങ്ങി. പ​ട്ടാ​ഭി​ഷേ​ക പൂ​ജ​ക​ൾ ആ​ഗ​സ്റ്റ് 15ന് ​ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ക്കും. ജ​യ​മ​ഹ​ൽ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ജ്യോ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​യോ​ഗം ഓ​ഫി​സി​ൽ പാ​രാ​യ​ണ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബു​ധ​നാ​ഴ്ച മു​ത​ൽ രാ​മാ​യ​ണ പാ​രാ​യ​ണം സം​ഘ​ടി​പ്പി​ക്കും.

ബൊ​മ്മ​ന​ഹ​ള്ളി ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം കാ​വേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം മം​ഗ​ള, സ​ർ​ജാ​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം സ​ര​യു, വൈ​റ്റ്ഫീ​ൽ​ഡ് ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലും രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ന്നു. പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഓ​ഫി​സി​ൽ സ​മൂ​ഹ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും അം​ഗ​ങ്ങ​ളു​ടെ വ​സ​തി​യി​ൽ ഉ​ച്ച​ക്ക് 3.30 മു​ത​ൽ 5.30 വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യി രാ​ത്രി ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ​യും രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ക്കും.

ക​ർ​ക്ക​ട​ക വാ​വു​ബ​ലി

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ മാ​തൃ​ദേ​വി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി ആ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ക്കും. പു​ല​ർ​ച്ച 5.45ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഫോ​ൺ: 8123364238. 

Tags:    
News Summary - Karkidakam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.