ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ വോട്ട് ചെയ്യാനുള്ള മടി മാറ്റാനായി ഇത്തവണ നഗരപരിധിയിൽ 264 തീംബേസ്ഡ് പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. ആരോഗ്യം, യുവത്വം, സംസ്കാരം, വനിത ശാക്തീകരണം, ട്രാൻസ്ജെൻഡർ, ചോളം, പച്ചപ്പ്, ഭിന്നശേഷിക്കാർ, പരിസ്ഥിതി, സയൻസ് ആൻഡ് ടെക്നോളജി, മുൻ സൈനികർ, കായികം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഈ ബൂത്തുകളിലെ ചുവരുകളിലും മറ്റും തീർത്തിരുന്നത്.
ബെള്ളാരി റൂറൽ മണ്ഡലത്തിലെ മുഹമ്മദീയ കോളജിലെ 51, 52 ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവർക്കൊപ്പമുള്ള കുട്ടികൾക്കായി കളിക്കാൻ പ്രത്യേക സ്ഥലം സജ്ജമാക്കിയിരുന്നു. സൈക്കിളുകൾ അടക്കമുള്ളവ ഇവിടെ ഉണ്ടായിരുന്നു. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് പ്രായമായ ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.