മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബി.ജെ.പി റിബൽ സ്ഥാനാർഥി അരുൾ പുട്ടിലയും കോൺഗ്രസിലെ അശോക് കുമാർ റൈയും ബി.ജെ.പിയുടെ ആശ തിമ്മപ്പ ഗൗഡയും ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച പുത്തൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽപേർ വോട്ട് രേഖപ്പെടുത്തിയത്. 74.06 ശതമാനം. സിറ്റിങ് എം.എൽ.എ ബി.ജെ.പിയുടെ വേദവ്യാസ് കാമത്തും മുൻ എം.എൽ.എ കോൺഗ്രസിന്റെ ജെ.ആർ. ലോബോയും മത്സരിച്ച മംഗളൂരു സൗത്തിലാണ് കുറഞ്ഞ പോളിങ്; 59.33 ശതമാനം. ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ പോളിങ് ശതമാനം: സുള്ള്യ -70.01, പുത്തൂർ -74.96,
ബന്തവാൾ -7471, മംഗളൂരു-70.2, മംഗളൂരു സൗത്ത് -59.33, മംഗളൂരു നോർത്ത് -67.2, മൂഡബിദ്രി-70.47, ബെൽത്തങ്ങാടി -73.64.ഉഡുപ്പി ജില്ലയിൽ ഊർജമന്ത്രി വി. സുനിൽ കുമാർ ബി.ജെ.പി ടിക്കറ്റിലും കോൺഗ്രസിന്റെ ഉദയ് ഷെട്ടിയും ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് സ്വതന്ത്രനായും രംഗത്തുവന്ന കാർക്കള മണ്ഡലത്തിലാണ് കൂടിയ പോളിങ്; 75.53 ശതമാനം.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പോളിങ് ശതമാനം: കാർക്കള-75.53, കൗപു-75.18, ഉടുപ്പി-71.98, കുന്താപുരം -75.08, ബൈന്തൂർ -71.83.കുടക് ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ വീരാജ്പേട്ട-70.09, മടിക്കേരി-70.81 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.