ബംഗളൂരു: കർണാടക സംസ്ഥാന സംഗീത സർവകലാശാലക്ക് മൈസൂരുവിൽ സ്വന്തം കാമ്പസ് വരുന്നു. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണിത്. സർദാർ വല്ലഭായി നഗറിൽ മൈസൂരു നഗരവികസന അതോറിറ്റി ആറേക്കർ സ്ഥലം ഇതിനായി അനുവദിച്ചു. നിലവിൽ മൈസൂരു നഗരത്തിലെ ലക്ഷ്മിപുരത്തെ പഴയ സർക്കാർ സ്കൂൾ കെട്ടിടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. 25 കോടി രൂപയാണ് പുതിയ കാമ്പസിന്‍റെ നിർമാണ ചെലവ് കണക്കാക്കുന്നത്. ഇതിന്‍റെ 40 ശതമാനം സംസ്ഥാനസർക്കാർ വഹിക്കുമെന്നും സാമ്പത്തിക സഹായം തേടി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും വൈസ്ചൊൻസലർ നാഗേഷ് വി. ബെട്ടകോട്ടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.