ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നു. പൊങ്കാല ദിനമായ ഫെബ്രുവരി 25ന് രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
കെ.എൻ.എസ് മത്തിക്കര കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ 23ന് രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. 24ന് രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാവും. 25ന് രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ അർച്ചനകൾ, നിറപറ സമർപ്പണം എന്നിവക്ക് ശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.