ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ 41ാമത് സ്ഥാപക ദിനം ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ആഘോഷിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരി ഭദ്രദീപം തെളിച്ചു.
ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ജോ. ജനറൽ സെക്രട്ടറി പത്മകുമാർ, ട്രഷറർ മുരളീധരൻ നായർ, ജോ. ട്രഷറർ വേണുഗോപാൽ, മല്ലേശ്വരം കരയോഗം പ്രസിഡന്റ് പ്രേമചന്ദ്രൻ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാ ജലക്ഷ്മി നായർ എന്നിവർ സംസാരിച്ചു.
ചെയർമാൻ രാമചന്ദ്രൻ പാലേരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മല്ലേശ്വരം കരയോഗം മഹിള വിഭാഗം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.