ക​ർ​ണാ​ട​ക എ​ൻ.​എ​സ്.​എ​സ് പി​തൃ​ത​ർ​പ്പ​ണം നാ​ളെ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ (കെ.​എ​ൻ.​എ​സ്.​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ഹ​ല​സു​രു ത​ടാ​ക​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ക​ല്യാ​ണി തീ​ർ​ഥ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പി​തൃ​ത​ർ​പ്പ​ണം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടും മ​ഹാ​വി​ഷ്ണു പൂ​ജ​യോ​ടും കൂ​ടി ആ​രം​ഭി​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ചേ​ർ​ത്ത​ല പു​ല്ലേ​രി ഇ​ല്ലം ശ്രീ​കു​മാ​ർ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ർ​മ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ തീ​ർ​ഥ​ക​ര​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബ​ലി ത​ർ​പ്പ​ണ​ത്തി​നു​ശേ​ഷം പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ർ​പ്പ​ണ​ത്തി​നു​ള്ള കൂ​പ്പ​ണു​ക​ൾ കെ.​എ​ൻ.​എ​സ്.​എ​സി​ന്റെ എ​ല്ലാ ക​ര​യോ​ഗം ഓ​ഫി​സി​ൽ നി​ന്നും ശേ​ഷാ​ദ്രി​പു​ര​ത്തു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ൽ നി​ന്നും തീ​ർ​ഥ​ക​ര​യി​ൽ രാ​വി​ലെ മു​ത​ൽ ല​ഭി​ക്കു​ന്ന​താ​ണ്. ഫോ​ൺ: 9449653222, 9448486802,9448771531.

കെ.​എ​ൻ.​എ​സ്.​എ​സ് ബൊ​മ്മ​ന​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സിം​ഗ​സാ​ന്ദ്ര ത​ടാ​ക​ക്ക​ര​യി​ൽ ആ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ അ​ഞ്ചു മു​ത​ൽ പി​തൃ​ത​ർ​പ്പ​ണ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും: ഫോ​ൺ 9108012373 .

Tags:    
News Summary - Karnataka N.S.S Pithrutharpanam Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.