ബംഗളൂരു: 2024-25 അധ്യയന വർഷത്തിൽ 40 ശതമാനം വരെ ഫീസ് വർധിപ്പിച്ച് സ്വകാര്യ സ്കൂളുകൾ. അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചെലവേറിയതും അധ്യാപകരുടെ ശമ്പള വർധനയുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമെന്നാണ് സ്കൂളുകൾ പറയുന്നത്. സ്വകാര്യ സ്കൂളുകൾക്കുള്ള വൈദ്യുതി, വെള്ളം, ഭൂമി എന്നിവയുടെ വിലയെല്ലാം വർധിച്ചു. എല്ലാം വാണിജ്യവത്കരിച്ചു കൊണ്ട് ഈ വർധനകൾക്കിടയാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. അവർക്കാണ് ഫീസ് വർധനയുടെയും ഉത്തരവാദിത്തമെന്ന് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ശശി കുമാർ പറഞ്ഞു. സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ ഫീസ് നിശ്ചയിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സ്വകാര്യ സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് കഴിയില്ലെന്ന് കർണാടക ഹൈകോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.