ബംഗളൂരു: മുസ്‍ലിം ലീഗ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. ബംഗളൂരു ആർ.ടി നഗർ കടായി റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.
വരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വ കാമ്പയിൻ പൂർത്തിയാക്കി സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. കർണാടകയിൽ പാർട്ടിയെ താഴെ തട്ടുമുതൽ സംഘടിപ്പിക്കാനുള്ള കർമപദ്ധതികൾക്ക് രൂപം നൽകിയതായി ഖാദർ മൊയ്ദീൻ അറിയിച്ചു.
അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി എൻ. ജാവിദുല്ല ബംഗളൂരു (പ്രസി.), ഇബ്രാഹിം ജക്കോട്ടെ ബംഗളൂരു (ജന. സെക്ര.), സയ്യിദ് ഹസീബ് ബംഗളൂരു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങൾ: എം.കെ. നൗഷാദ് (ബംഗളൂരു), മൗലാന നൂഹ് (ഗുൽബർഗ), ആലം പാഷ (ബംഗളൂരു), ഫയാസ് (മംഗളൂരു), കെ.എം. മുഹമ്മദ് റഫീഖ് (ബംഗളൂരു), അബ്ദുല്ല സലഫി (ചിത്രദുർഗ), അതാഉല്ല (ദാവൺഗരെ), സയ്യിദ് മൗല (ചിത്രദുർഗ), സി.പി. സദക്കത്തുല്ല (ബംഗളൂരു), നജീബ് (ബംഗളൂരു), സിദ്ദീഖ് തങ്ങൾ (ബംഗളൂരു),
ടി. അബ്ദുൽ നാസർ (ബംഗളൂരു), ഫാറൂഖ് ഇനാംദാർ (ധാർവാഡ്), റിയാസ് (ബംഗളൂരു), അബ്ദുൽ കരീം (മംഗളൂരു), സി. മുസ്തഫ (ബംഗളൂരു), റഹ്മാൻ (ബംഗളൂരു), പർവീൺ (ബംഗളൂരു) എന്നിവരെ തിരഞ്ഞെടുത്തു.ലുഖ്മാൻ അബ്ബാസ് തങ്ങൾ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് എസ്.എച്ച്. മുഹമ്മദ് അർഷാദ്, നാരി മുഹമ്മദ് നയീം വാണിയമ്പാടി, മുൻ സംസ്ഥാന അധ്യക്ഷൻ മിർസ മൊഹമ്മദ് മെഹ്ദി, മുൻ ഭാരവാഹികളായ മുഹമ്മദ് ഇല്യാസ്, ഇബ്രാഹിം കരീം, ആഗ സാദിഖലി അൽബയാൻ, സി.പി. സദക്കത്തുല്ല തുടങ്ങിയവരടക്കം ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.