ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബാംഗ്ലൂര്‍ ഇന്ദിര നഗര്‍ ഫിഫ്ത്ത് മെയിന്‍ നയൻത്ത് ക്രോസിലുള്ള കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്നു വേദികളിലായി നടന്ന മത്സരങ്ങള്‍ വ്യത്യസ്ത അനുഭവമായി. സമാപന സമ്മേളനത്തിൽ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി.കെ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്, ജോ. സെക്രട്ടറി ജെയ് ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്. കെ, കള്‍ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, മനു. കെ.വി, ശ്രീജിത്ത്, വിനു. ജി, ദിനേശൻ, വിധികര്‍ത്താക്കളായ ആര്. എല്‍.വി. സണ്ണി, കലാക്ഷേത്ര ജയപ്രകാശ്, അർച്ചന സുനിൽ എന്നിവര്‍ പങ്കെടുത്തു.
18 ഇനങ്ങളില്‍ 5 മുതല്‍ 21 വയസ്സുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രതിഭകൾ മാറ്റുരച്ചു. നൂറുകണക്കിന് മത്സരാർഥികള്‍ രണ്ടു ദിവസം നീണ്ടുനിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.
വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നിവേദ്യ നായരും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയ് യും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.