ബംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാംഘട്ടം ഈ മാസം 16ന് ഉദ്ഘാടനംചെയ്യും. ഇതോടെ ബി.ബി.എം.പി പരിധിയിലെ 110 ഗ്രാമങ്ങളിൽക്കൂടി കാവേരി വെള്ളം ലഭിക്കും. ബംഗളൂരുവിൽ 775 എം.എൽ.ഡി വെള്ളം അധികമായി ലഭിക്കുന്നതോടെ 50 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
4,336 കോടി രൂപയുടെ പദ്ധതിയാണ് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) നടപ്പാക്കുന്നത്. ജപ്പാൻ ഇന്റർനാഷനൽ കോഓപറേഷൻ ഏജൻസിയാണ് പദ്ധതിയുടെ പ്രധാന ഫണ്ട് സ്രോതസ്സ്.
2014ലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുക്കും.ടി.കെ ഹള്ളി ശുദ്ധീകരണ പ്ലാന്റ് മുതൽ ബംഗളൂരു വരെയുള്ള 70 കിലോമീറ്ററിലെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്.
മഹാദേവപുര, രാജരാജേശ്വരിനഗർ, ബൊമ്മനഹള്ളി, ദാസറഹള്ളി, യെലഹങ്ക, കെ.ആർ പുരം, ബൈട്ടരായനപുര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കൂടുതൽ വെള്ളം ലഭിക്കും.
കോവിഡ് കാലത്താണ് ടി.കെ ഹള്ളിയിൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ഇവിടെനിന്ന് ശുദ്ധീകരിക്കുന്ന കാവേരി വെള്ളം ബംഗളൂരുവിലെ 110 ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.