ബംഗളൂരു: വർഗീയ ധ്രുവീകരണത്തിെന്റെയും വിശപ്പിെന്റെയും ഇരകളാകുന്നത് എന്നും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളാണെന്ന് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം നടത്തിയ സംവാദം അഭിപ്രായപ്പെട്ടു. ഇ. സന്തോഷ് കുമാറിെൻറ ‘മുട്ടയോളം വലുപ്പമുള്ള ധാന്യമണി’, ‘മരണക്കുറി’ എന്നീ കഥകളുടെ പശ്ചാത്തലത്തിൽ ‘സാമൂഹിക ചലനങ്ങളും കഥകളും’ എന്ന വിഷയത്തിലായിരുന്നു സംവാദം. എഴുത്തുകാരൻ ടി.പി. വിനോദ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സാധാരണ സംഭവങ്ങൾക്ക് അസാധാരണത്വ മാനങ്ങൾ നൽകാൻ കഴിയുമ്പോഴാണ് കലയും സാഹിത്യവും ശ്രദ്ധേയമാവുകയെന്നും അക്കാര്യത്തിൽ ഇ. സന്തോഷ് കുമാറിെൻറ കഥകൾ മികവുറ്റതാണെന്നും സംവാദം അഭിപ്രായപ്പെട്ടു.
ടി.ഐ. ഭരതൻ, ആർ.വി. ആചാരി, വി.കെ. സുരേന്ദ്രൻ, ടി.വി. ഗീതാ കുമാരി, പി. ഗീത എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സമാജം പ്രസിഡൻറ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡെന്നിസ് പോൾ ആമുഖഭാഷണം നടത്തി.
സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ അതിഥികളെ പരിചയപ്പെടുത്തി. ട്രഷറർ എം.കെ. ചന്ദ്രൻ, മഹിള വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ എന്നിവർ അതിഥികളെ ആദരിച്ചു. സ്മിതാ ജഗദീഷ്, ടി.ഐ. ഭരതൻ, പൊന്നമ്മ ദാസ്, ശശികുമാർ, കെ. ചന്ദ്രശേഖരൻ നായർ, ടി.വി. ഗിരിജാകുമാരി, വി.കെ. സുരേന്ദ്രൻ, രതി സുരേഷ്, സൗദ റഹ്മാൻ, എൻ കെ ശാന്ത, പി ഗീത എന്നിവർ ‘മരണക്കുറി’ കഥാവായനയിൽ പങ്കെടുത്തു. എൻ. കെ. ശാന്ത, തങ്കമ്മ സുകുമാരൻ, സൗദാ റഹ്മാൻ, ഷമീമ, സ്മിത ജഗദീശ്, രാജേന്ദ്രബാബു, പി. ഗീത എന്നിവർ കവിത ആലപിച്ചു. വൈസ് പ്രസിഡൻറ് എം.പി. വിജയൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.