ബംഗളൂരു: വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൽട്ടൻസി സർവിസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപാണ് (42) മരിച്ചത്. ഡൽഹി രജിസ്ട്രേഷനുള്ള സ്കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം.
മുദ്ദിൻപാളയക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. പരിശോധനയിൽ കാറിനുള്ളിൽ പ്രദീപിന്റെ മൃതദേഹവും കണ്ടെത്തി. പ്രദീപിനെ മറ്റെവിടെയോ വെച്ച് തീയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ കാറിന് തീയിട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.