ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കഥവായനയും സംവാദവും നവംബർ 10ന് നടക്കും. പ്രശസ്ത എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് വായനയും സംവാദവും.
രാവിലെ 10.30ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ‘നല്ലെഴുത്തിന്റെ നവലോക നിർമിതി’ എന്ന വിഷയവും എഴുത്ത് അനുഭവങ്ങളും സുസ്മേഷ് ചന്ദ്രോത്ത് പങ്കുവെക്കും. ബംഗളൂരുവിലെ എഴുത്തുകാരും ആസ്വാദകരും സാംസ്കാരിക സംഘടന പ്രതിനിധികളും സംവാദത്തിൽ പങ്കുചേരും. കവിത ചൊല്ലാനും അവസരം ഒരുക്കും. ഫോൺ: 9008273313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.